സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള സാധന സാമഗ്രികള്‍ ഒക്ടോബര്‍ 10ന് വിതരണം ചെയ്യും. 11 ന് രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. 12 ന് രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിനുള്ള അനുമതി ഓഫീസ് മേലധികാരി നല്‍കും. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കുന്നതുവരെ യാതൊരു കാരണവശാലും സ്ഥലം മാറ്റാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഒക്ടോബര്‍ 9ന് വൈകിട്ട് 5 മുതല്‍ 12ന് വൈകിട്ട് 5 വരെ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായും വാര്‍ഡ് പരിധിയില്‍ 9ന് വൈകിട്ട് 5 മുതല്‍ 11ന് വൈകിട്ട് 5 വരെ പരസ്യ തിരഞ്ഞെടുപ്പ് പ്രചരണം നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.