പ്രതീക്ഷകള്‍ പങ്കുവെച്ച് സുല്‍ത്താന്‍ ബത്തരി മണ്ഡലത്തില്‍ മുന്നണികള്‍

0

വോട്ടെടുപ്പ് കഴിഞ്ഞതോടെ പോളിംഗ് ശതമാനം കൂട്ടികിഴിച്ച് പ്രതീക്ഷകള്‍ പങ്കുവെച്ച് സുല്‍ത്താന്‍ ബത്തരി മണ്ഡലത്തില്‍ മുന്നണികള്‍. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വോട്ടിംഗ് ശതമാനത്തില്‍ നേരിയ കുറവ് ഉങ്കെിലും വിജയ പ്രതീക്ഷയിലാണ് എല്‍ഡിഎഫും യുഡിഎഫും. ഇതിനിടയല്‍ മികച്ച മുന്നേറ്റമുാക്കുമെന്നാണ് എന്‍ഡിഎയെയുടെയും പ്രതീക്ഷ.

 

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ബൂത്തുകളില്‍ നിന്നുള്ള കണക്കുകളും പ്രവര്‍ത്തകരുടെ കണക്കുകളും കൂട്ടികിഴിച്ചാണ് മുന്നണികള്‍ വിജയ പ്രതീക്ഷ പങ്കുവെക്കുന്നത്. നിലവില്‍ കയ്യിലുള്ള ബത്തേരി മണ്ഡലം വന്‍ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താനാവുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ജനവിരുദ്ധ നയവും, വയനാടിനോടുള്ള അവഗണനയും പ്രതീക്ഷയ്ക്ക് ബലമേകുന്നതായാണ് യുഡിഎഫ് പറയുന്നത്.സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളും, കഴിഞ്ഞപത്ത് വര്‍ഷത്തെ ബത്തേരി മണ്ഡലത്തിലെ വികസന മുരടിപ്പും, മുന്നണിയുടെ പ്രവര്‍ത്തന മികവും എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമാക്കുന്നുവെന്ന് എല്‍ഡിഎഫും ഉറപ്പുപറയുന്നു.

 

 

ഇരുമുന്നണികളും വിജയം അവകാശ പെടുമ്പോള്‍ ശക്തമായ സാനിധ്യമാകാന്‍ എന്‍ഡിഎ അവകാശപ്പെടുന്നത്. ഇരുമുന്നണികളില്‍ നിന്നും എന്‍ഡിഎയിലേക്ക് വോട്ട് ഒഴുകിയിട്ടുന്നെും ഇത് ഫലത്തില്‍ പ്രതിഫലിക്കുമെന്നുമാണ് എന്‍ഡിഎയുടെ അവകാശ വാദം.മൂന്നുമുന്നണികളും കൂട്ടിയും കുറച്ചും അവകാശ വാദങ്ങള്‍ ഉന്നയിക്കുമ്പോഴും മണ്ഡലത്തിലെ യഥാര്‍ത്ഥ ഫലമറിയാന്‍ മെയ് 2വരെ കാത്തിരിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!