പോളിങ് ശതമാനം കുറഞ്ഞെങ്കിലും വിജയപ്രതീക്ഷയിലാണ് മുന്നണികള്‍

0

 

ജില്ലയില്‍ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞെങ്കിലും വിജയപ്രതീക്ഷയിലാണ് മുന്നണികള്‍.
മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് ഇടതു ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചു പിടിക്കുമെന്നാണ് യു ഡി എഫ് വ്യക്തമാക്കുന്നത്.

2016ലെ അപേക്ഷിച്ച് പോളിങില്‍ 4 ശതമാനത്തിന്റെ കുറവുണ്ടെങ്കിലും വന്‍ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. 2016 ല്‍ 78.22 ശതമാനമായിരുന്നു പോളിങ്ങെങ്കില്‍ ഇത്തവണ 74.98 ആണ്. കണക്കുകളില്‍ ഇടതു മുന്നണി വന്‍ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.ശക്തമായ മത്സരം നടന്ന മാനന്തവാടി മണ്ഡലത്തിലാണ് ഉയര്‍ന്ന വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത്. 76.44 ആണ് വോട്ടിങ് ശതമാനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 1. 03 ശതമാനം കുറവ്.
ബത്തേരിയില്‍ 74.29 ശതമാനമാനവും , കല്‍പ്പറ്റയില്‍ 74.31 ശതമാനമാണ് വോട്ടിങ് നില. വോട്ടിങ്ങ് ശതമാനത്തില്‍ കുറവുണ്ടെങ്കിലും സര്‍ക്കാര്‍ അനുകുല തരംഗത്താല്‍ മൂന്ന് സീറ്റും തൂത്തുവാരുമെന്ന് ഇടതു മുന്നണിയുടെ അവകാശവാദമുന്നയിച്ചു കഴിയുന്ന നാലു ശതമാനത്തിന്റെ കുറവുണ്ടെങ്കിലും കഴിഞ്ഞ തവണ നഷ്ടമായ സീറ്റുകള്‍ പിടിചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് പ്രകടിപ്പിക്കുന്നത്. . ബത്തേരിയില്‍ വിജയപ്രതീക്ഷയിലായിരുന്ന എന്‍ ഡി എക്ക് കണക്കുകള്‍ പക്ഷേ അനുകൂലമല്ല. ബി.ജെ.പി ഇവിടെ കോണ്‍ഗ്രസിനായി വോട്ടുകള്‍ മറിച്ചുവെന്നരോപണം ഇടതുമുന്നണി ഉന്നയിച്ചു കഴിഞ്ഞു.ജനഹിതത്തില്‍ മുന്നണികള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ വിധിയെഴുത്തിലെ കണക്കുകള്‍ ആരെ തുണക്കുമെന് കാത്തിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!