സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വോട്ട് കള്ളവോട്ട് ചെയ്തു

0

 

സുല്‍ത്താന്‍ ബത്തേരിയില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വോട്ട് കള്ളവോട്ട് ചെയ്തു. നെന്മേനി ലോക്കല്‍ കമ്മറ്റി സെക്രട്ടറി റിജോഷ് ബേബി എന്ന പി പി ജോസഫിന്റെ വോട്ടാണ് അമ്പുകുത്തി സ്‌കൂളിലെ 188-ാം ബൂത്തില്‍ കള്ളവോട്ട് ചെയ്ത് പോയത്. തുടര്‍ന്ന് ചലഞ്ച് വോട്ട് ചെയ്ത റിജോഷ് കളളവോട്ടിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.ഇന്നലെ ഉച്ചയോടെ വോട്ട് ചെയ്യാനായി അമ്പുകുത്തി സ്‌കൂളിലെ 188-ാം ബൂത്തിലെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റൊരാള്‍ ചെയ്തതായി റിജോഷ് അറിയുന്നത്.

കഴിഞ്ഞ ദിവസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ് സിപിഐ നെന്മേനി ലോക്കല്‍ സെക്രട്ടറിയായ റിജോഷ് ബേബിയുടെ വോട്ട് കള്ളവോട്ട് ചെയ്തത്. ബൂത്തില്‍ ഏഴാമത് ആയാണ് തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിജോഷ് പറയുന്നത്. ഇത് ജനധിപത്യ പ്രക്രിയയില്‍ വോട്ടര്‍ക്കുള്ള അവകാശം കവര്‍ന്നെടുക്കന്നതാണന്നും ബൂത്തില്‍ ഇരുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണമാണ് തന്റെ വോട്ട് മറ്റാരോ ചെയ്തതെന്നുമാണ് റിജോഷ് ആരോപിക്കുന്നത്.പിന്നീട് ചലഞ്ച് വോട്ട് ചെയ്ത് മടങ്ങിയ ഇദ്ദേഹം കളളവോട്ടിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!