പെരുന്നാള്‍ സമാപിച്ചു

0

പുല്‍പള്ളി: സര്‍വ്വമത തീര്‍ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പത്ത് ദിവസം നീണ്ടു നിന്ന ഓര്‍മ്മ പ്പെരുന്നാള്‍ മഹോത്സവത്തിന് ഭക്തിസാന്ദ്രമായി കൊടിയിറങ്ങി. സമാപന ദിനത്തില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കും മദ്ധ്യസ്ഥ പ്രാര്‍ഥനയ്ക്കും കുര്യോക്കോസ് മോര്‍ യൗസേബിയോസ് മെത്രെപൊലിത്ത, ഫാ. ജോസഫ് പരത്തുവയലില്‍, ഫാ. അനില്‍ കൊമരിക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ പെരുന്നാള്‍ റാസ, സൗഖ്യദായകമായ പാല്‍ച്ചോര്‍ നേര്‍ച്ച എന്നിവ നടന്നു. ആഘോഷ പരിപാടികള്‍ക്ക് ഫാ. ഷൈജന്‍ കുര്യാക്കോസ് മറുതല,ട്രസ്റ്റി വര്‍ഗീസ് തോട്ടത്തില്‍, സെക്രട്ടറി കെ.ഡി. യെല്‍ദോസ് കണിയാട്ട് കുടയില്‍, കെ.പി. യെല്‍ദോസ്, കുഞ്ഞമ്മ മാത്യു, പി.വി. ജോയി, സി.ബി. വര്‍ഗീസ്, എ.റ്റി. റെജി, പി.വൈ. പൗലോസ്, കെ.എം യെല്‍ദോസ്, കെ.വി കുര്യന്‍, കെ.ഒ കുര്യന്‍, സിസിലി കുര്യാക്കോസ്, ബിജു കുറുമറ്റത്തില്‍, സണ്ണി പി.എഫ്, ഷേര്‍ളി ജോര്‍ജ്, പി.വൈ. ഷൈബു, റോയി പാണ്ടിപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!