എല്‍ഡിഎഫ് കിറ്റുകള്‍ കൊടുത്ത് ജനങ്ങളെ വഞ്ചിക്കുന്നു ഡി കെ ശിവകുമാര്‍
കിറ്റുകള്‍ കൊടുത്ത് ജനങ്ങളെ വഞ്ചിക്കുമ്പോള്‍ കോടിക്കണക്കിന് രൂപ പാര്‍ട്ടിയും പിണറായിയും കൈക്കാലുന്നത് ആരും അറിയാതെ പോകരുതെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും, എം.എല്‍.എ യുമായ ഡി.കെ ശിവകുമാര്‍. കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണ്. അര്‍ഹതയുള്ളവര്‍ക്ക് ന്യായ് പദ്ധതിയുടെ ഗുണം ലഭിക്കും. ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 2000 രൂപ വേറെയും ലഭിക്കുമെന്നത് പ്രാധാന്യമുള്ള കാര്യമാണ്.പനമരം ടൗണില്‍ യു.ഡി.എഫ് ജയലക്ഷ്മിയുടെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.