മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം

0

ഓണ്‍ലൈനിലുള്‍പ്പെടെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോണ്‍വിളിച്ചും ഭീഷണിപ്പെടുത്തിയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് മാനന്തവാടി പ്രസ്‌ക്ലബ്ബ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ മാനന്തവാടി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അപകീര്‍ത്തിപ്പെടുത്തലുമാണ്‌നടത്തിക്കൊണ്ടിരിക്കുന്നത്.വാര്‍ത്തകളെ സംബന്ധിച്ച് പരാതികളുള്ളവര്‍ നിയമപരമായി നേരിടണം.മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കുവാന്‍ രാഷ്ട്രീയ നേതൃത്വം മുന്‍കൈയ്യെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് അബ്ദുള്ള പള്ളിയാല്‍ അദ്ധ്യക്ഷത വഹിച്ചു.അരുണ്‍ വിന്‍സന്റ്,അശോകന്‍ ഒഴക്കോടി,സജയന്‍ കെ എസ്,റെനീഷ് ആര്യപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!