ജില്ലയ്ക്ക് അഭിമാനമായി അള്‍ഡ്രീന മേരി ബഞ്ചമിന്‍

0

തമിഴ്‌നാട് സേലത്ത് വെച്ച് നടന്ന സി.ബി.എസ്.ഇ സൗത്ത് ഇന്ത്യാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് 2018-19ല്‍ അണ്ടര്‍-19 മൈനസ് 60 കിലോ വിഭാഗത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി കേരളത്തില്‍ നിന്നും അള്‍ഡ്രീന മേരി ബഞ്ചമിന്‍ ഹാട്രിക് വിജയം നേടി.സെമി ഫൈനല്‍ മത്സരത്തില്‍ മഹാരാഷ്ട്ര താരം മണിചന്ദനയേയും തെലുങ്കാന താരം ആര്‍.ധനൂഷ്യയേയും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച് അള്‍ഡ്രീന മേരി ബഞ്ചമിന്‍ തമിഴ്‌നാട് താരം ഇ.ഓവിയയുമായി നടന്ന മത്സരത്തില്‍ സ്വര്‍ണ്ണം നേടുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി മലങ്കര കെന്‍യു-റ്യു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷല്‍ ആര്‍ട്‌സിലെ ജൂഡോ ഇന്‍സ്ട്രക്ടറും കരാത്തെ കോച്ചായും പ്രവര്‍ത്തിക്കുന്ന താരം കരാത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യ(കെ.എ.ഐ)യുടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗീകൃത കുമിത്തെ ബി ഗ്രേഡ് ജഡ്ജുമാണ്.സുല്‍ത്താന്‍ ബത്തേരി ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും മലങ്കര കരിമ്പുംകാലയില്‍ ഡോ.ബഞ്ചമിന്‍ ഈശോയുടെയും,ജയ്‌നി ബഞ്ചമിന്റേയും മകളായ അള്‍ഡ്രീന മേരി ബഞ്ചമിന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും സ്വന്തം പ്രദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!