പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് സിപിഐ മാര്‍ച്ച് നടത്തും

0

മാനന്തവാടി താലൂക്കിലെ റോഡ് പണികള്‍ പൂര്‍ത്തികരിക്കുവാന്‍ കരാറുകാര്‍ തയ്യാറാകുന്നില്ല. കരാര്‍ എറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വളരെ പതുക്കെയാണ് പണി നടക്കുന്നത്. പണിക്ക് കാലതാമസം വരുത്തി റീ എസ്റ്റിമേറ്റ് ഉണ്ടാക്കി ഇതുവഴി അഴിമതി നടത്തുവാനുള്ള ഗൂഡ ശ്രമമാണ് കരാറുകാര്‍ നടത്തുന്നത്. ഇതിന് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് കൃത്യവിലോപമാണ്. ഇതിനെതിരെയാണ് സി.പി.ഐ. പുതിയ സമരമുറയുമായി രംഗത്ത് എത്തുന്നത്. തങ്ങളുടെ സമരം സര്‍ക്കാര്‍ വിരുദ്ധമല്ലെന്നും ഉദ്യോഗസ്ഥ- കരാറുകാരുടെ അനാസ്ഥക്കെതിരെയാണെന്നും സി.പി.ഐ.നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കരാര്‍ വ്യവസ്ഥയനുസരിച്ച് ജോലി പുര്‍ത്തികരിക്കേണ്ട കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. കാല്‍നടയാത്ര പോലും പറ്റാത്ത രീതിയില്‍ റോഡ് കുത്തി പൊളിച്ചിട്ട കരാറുകാര്‍ക്കെതിര പോലീസിന് കേസ് എടുക്കുവാന്‍ കഴിയും. ഇതിനുള്ള പരാതി പോലും ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. സര്‍ക്കാരിന് എതിരെ പൊതുജന വികാരമുണ്ടാക്കുവാന്‍ കരാറുകരും ഉദ്യോഗസ്ഥരും നടത്തുന്ന ഗൂഡലോചനയാണ് നടക്കുന്നതെന്ന് സി.പി.ഐ നേതാക്കള്‍ പറഞ്ഞു. വയനാട് ജില്ലയില്‍ മറ്റ് പ്രദേശങ്ങളില്‍ റോഡുപണികള്‍ നടക്കുമ്പോള്‍ മാനന്തവാടിയില്‍ മാത്രം നടക്കുന്നില്ല. മാനന്തവാടി തലശ്ശേരി റോഡില്‍ ചന്ദനത്തോട് മുതല്‍ 43-ാം മൈല്‍ വരെ 12 കോടി രൂപയ്ക്ക് ടെണ്ടര്‍ എടുത്ത കരാറുകാരന്‍ റോഡിന്റെ പണി രണ്ട് വര്‍ഷമായിട്ടും പൂര്‍ത്തികരിച്ചിട്ടില്ല. മാനന്തവാടി ചെറുപുഴ, കല്ലോടി റോഡില്‍ പാണ്ടിക്കടവ് മുതല്‍ രണ്ടേ നാല് വരെയും നിരവല്‍പുഴ വെള്ളമുണ്ട തരുവണ റോഡ്, മാനന്തവാടി കൈതക്കല്‍ റോഡ്, ഗാന്ധിപര്‍ക്ക് മുതല്‍ ഒണ്ടയങ്ങാടി വരെയും കോഴിക്കോട് റോഡില്‍ പായോട് വരെയും ടെണ്ടര്‍ നടപടി പൂര്‍ത്തികരിച്ചതാണ്. മാനന്തവാടി ടൗണിലെ പൊടി കാരണം യാത്രക്കാരും ഓട്ടോ ടാക്‌സി തൊഴിലാളികളും വ്യാപാരികളും വിദ്യാര്‍ത്ഥികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് അധികൃതര്‍ മനസ്സിലാക്കുന്നില്ല. മാനന്തവാടി താലുക്കിലെ പ്രധാനപ്പെട്ട റോഡുകളുടെ നിര്‍മ്മാണത്തിനായി 100 കോടി രൂപയുടെ ടെണ്ടര്‍ നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തികരിക്കുവാന്‍ തയ്യാറാകാത്ത കരാറുകാരുടെയും ഇതിന് കൂട്ടുനില്‍ക്കുന്ന പൊതുമരാത്ത് ഉദ്യോഗസ്ഥരുടെയും നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അതു കൊണ്ട് തന്നെയാണ് കരാറുകാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. സി.പി.ഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇജെ ബാബു, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍, ലോക്കല്‍ സെക്രട്ടറി കെ.പി വിജയന്‍, കെ.സജീവന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!