കല്‍പ്പറ്റ മണ്ഡലത്തെ ഹരിത ടൂറിസം മേഖലയാക്കുമെന്ന പ്രഖ്യാപനവുമായി കല്‍പ്പറ്റ മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റി തയ്യാറാക്കിയ പ്രകടന പത്രിക പുറത്തിറക്കി. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ രഞ്ജിത്താണ് സിനിമാതാരം അബൂസലീമിന് കൈമാറി പ്രകടനപത്രിക പ്രകാശനം ചെയ്തത്.
ഇത്തവണ തുടര്‍ഭരണം ഉറപ്പാണെന്ന് പരിപാടി ഉദ്ഘാടനം രഞ്ജിത്ത് പറഞ്ഞു. ശ്രേയാംസ്‌കുമാറുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. വികസന കാഴ്ചപ്പാടുള്ള നേതാവാണ് എം.വി ശ്രേയാംസ്‌കുമാറെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി മുഖ്യാതിഥിയായിരുന്നു. സി.കെ ശശീന്ദ്രന്‍ എംഎല്‍എ, എല്‍ ജെ ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിസ്ഥിതി, സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം ,മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ മേഖലകളിലായി മുന്നൂറോളം വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രകടന പത്രികയിലെ മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കുമെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.