ഒരാഴ്ചയോളമായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ജില്ലയിലെ താപനില.അന്തരീക്ഷ ഈര്‍പ്പം കുറയുന്നതാണ് പൊളളുന്ന വെയിലിന് കാരണം. അമ്പലവയല്‍ പ്രദേശിക കാര്‍ഷികഗവേഷണകേന്ദ്രത്തിലെ കണക്കുപ്രകാരം 2020 മാര്‍ച്ചില്‍ ഉയര്‍ന്ന താപനില 30.6ഡിഗ്രി സെല്‍ഷ്യസും 2021 മാര്‍ച്ചില്‍ ഇതുവരെ 30.4 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്
ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് താപനില കണക്കില്‍ കാര്യമായ വര്‍ദ്ധനവില്ല, പക്ഷേ അസഹ്യമായ ചൂടാണ് കുറച്ചുദിവസമായി അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ആര്‍ദ്രത 40 മുതല്‍ 50 ശതമാനംവരെ താഴ്ന്നതാണ് പൊളളുന്ന വെയിലായി അനുഭവപ്പെടുന്നത്. ആര്‍ദ്രതയുടെ തോത് 30 ശതമാനത്തിലെത്തുകയും താപനില 34 ഡിഗ്രിവരെ ഉയരുകയും ചെയ്യുമ്പോഴാണ് സൂര്യാഘാതത്തിന് കാരണമാകുന്നത്.
എന്നാല്‍ വരും ദിവസങ്ങളില്‍ വയനാട്ടില്‍ വേനല്‍ മഴയുണ്ടാകുമെന്നും കാര്‍ഷിക മേഘലയെ താപനില കാര്യമായി ബാധിക്കില്ലെന്നുമണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി പറഞ്ഞു.