തീപ്പൊള്ളലേറ്റ് യുവതി മരിച്ചു.
പനമരം ചുണ്ടക്കുന്ന് കിഴക്കയില്‍ അനീഷിന്റെ ഭാര്യ രാജേശ്വരി (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പൊള്ളലേറ്റ യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ മരണപ്പെടുകയായിരുന്നു. അനുരഞ്ജ് ഏക മകനാണ്.