തിരഞ്ഞെടുപ്പ് മറ്റൊരു ചരിത്രമാക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്
നിയമസഭ തെരഞ്ഞെടുപ്പ് മറ്റൊരു ചരിത്രം രചിക്കുന്നതായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്.ഇ.എം.എസ്, എ.കെ.ജി ദിനാചരണം മാനന്തവാടി എരുമതെരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ബദലുകള്‍ പ്രാവര്‍ത്തികമാക്കിയ സര്‍ക്കാരാണ് പിണറായിയെന്നും സി രവീന്ദ്രനാഥ്.
ജനക്ഷേമപരമായ ബദലുകള്‍ സൃഷ്ടിച്ച് കേരളം ലോകത്തിന് മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും എല്ലാ മനുഷ്യരുടേയും അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാനന്തവാടി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.ഒ ആര്‍കേളുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മന്ത്രി. കാട്ടിക്കുളം, വള്ളിയൂര്‍ക്കാവ്, എരുമത്തെരുവ് തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബയോഗത്തിലും മന്ത്രി പങ്കെടുത്തിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ സി പി ഐ (എം ) ജില്ലാ സെക്രടറി പി. ഗഗാറിന്‍, ജില്ലാ കമ്മിറ്റിയംഗം കെ വി മോഹനന്‍ , ഏരിയാ സെക്രട്ടറി എം റെജീഷ്, വി.കെ.ശശിധരന്‍ ,എന്‍.യു.ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.