യോഗാ ക്ലാസും,ജീവിതശൈലി രോഗ നിവാരണ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
ജില്ലാ ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ ഭവ വയനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജി എച്ച്ഡി വാളേരിയില്‍ യോഗാ ക്ലാസും , ജീവിതശൈലി രോഗ നിവാരണ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ഹോമിയോ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി വില്‍ബര്‍ ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോഹരിലാല്‍ അധ്യക്ഷത വഹിച്ചു. ഡി പി എം ഡോ അനീന ത്യാഗരാജ് മുഖ്യാതിഥിയായിരുന്നു. ആയുഷ്ഗ്രാം പദ്ധതി നാം മെഡിക്കല്‍ ഓഫീസര്‍ ഡോ സിജോ കുര്യാക്കോസ്,വാളേരി ജി എച് ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ അല്‍സ പി , ആയുഷ്മാന്‍ ഭവ : കണ്‍വീനര്‍ ഡോ സുമി എസ് തുടങ്ങിയവര്‍ സംസാരിച്ചു.യോഗപരിശീലകന്‍ സുധീഷ് പി കെ യുടെ നേതൃത്വത്തില്‍ യോഗ ക്ലാസ് നടത്തി .നാച്ചുറോപ്പതി ഡോ അനൂപ് അഗസ്റ്റിന്‍ പ്രകൃതി ജീവനഭക്ഷണവും പ്രകൃതി ജീവന ഭക്ഷണക്രമങ്ങളുടെ ഇന്നത്തെ കാലത്തുള്ള പ്രസക്തിയെ കുറിച്ചും ക്ലാസ്സെടുത്തു .ആയുഷ്മാന്‍ ഭവ കണ്‍വീനര്‍ ഡോ സുമി ജീവിതശൈലി രോഗങ്ങളുടെ പ്രതിവിധിയും പ്രതിരോധവും എന്ന വിഷയത്തെ കുറിച്ചും ക്ലാസ്സെടുത്തു .