വന്യജീവി സങ്കേതത്തില്‍ ബ്രഷ് വുഡ് ചെക്ക്ഡാമുകള്‍
ലോക ജലദിനത്തോടനുബന്ധിച്ച് ബ്രഷ് വുഡ് ചെക്ക്ഡാം നിര്‍മ്മിച്ച് വയനാട് വന്യജീവി സങ്കേതം. സന്നദ്ധ സംഘടനകളുടെയും പൊതു പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നൂറോളം ചെക്ക് ഡാമുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്.കടുത്ത വേനലില്‍ വന്യമൃഗങ്ങള്‍ വെള്ളവും ഭക്ഷണം തേടി നാട്ടില്‍ ഇറങ്ങുന്നത് തടയുന്നതിനും കാട്ടുതീ തടയുന്നതിനും വനത്തിലെ സ്വാഭവിക പച്ചപ്പ് നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ചെറിയ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്നത്.
തോല്‍പ്പെട്ടി അസിസ്റ്റന്‍് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.സുനില്‍കുമാര്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ അബ്ദുള്‍ഗഫുര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനകം 63 ചെക്ക്ഡാമുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു കഴിഞ്ഞു.പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായി ഇ.ഡി.സി, വിവിധ സന്നദ്ധ സംഘടനകള്‍, െ്രെഡവര്‍മാര്‍, പൊതുജനങ്ങള്‍, പ്രദേശവാസികള്‍, ഫയര്‍ വാച്ചര്‍മാര്‍, വനം വകുപ്പ് ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തേടെയാണ് നിര്‍മാണം നടക്കുന്നത്.ഉള്‍വനത്തിലും ചെറിയ ജലശയങ്ങളില്‍ മണ്ണും കല്ലും മുളയും മരങ്ങളും ഉപയോഗിച്ചാണ് ഡാം നിര്‍മ്മാണം നടത്തിയിരിക്കുന്നത്.ഇത്തരം ഡാമുകളില്‍ വെള്ളം കുടിക്കുന്നതിനും കുളിക്കുന്നതിനും മൃഗങ്ങള്‍ കുട്ടമായി എത്തുന്നുണ്ട്. ഡാമുകള്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് നിരന്തരമായി പരിശോധനയും ദിവസം നടക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സുനില്‍കുമാര്‍ പറഞ്ഞു