ഗോത്രഭാഷയില്‍ പ്രചാരണം: ഓഡിയോ പുറത്തിറക്കി
ജില്ലയില്‍ വോട്ടവകാശമുള്ള എല്ലാവരെയും വോട്ടെടു പ്പില്‍ പങ്കാളികളാക്കുന്നതിനായി സ്വീപ് പദ്ധതിയുടെ ഭാഗമായി പര്യടനം നടത്തുന്ന വോട്ട് വണ്ടിയില്‍ ഇനി ഗോത്രഭാഷയിലും നിര്‍ദേശങ്ങള്‍ പ്രചരിക്കും. പ്രചാരണ ത്തിനായി തയ്യാറാക്കിയ ഓഡിയോ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രകാശനം ചെയ്തു. വോട്ട് ചെയ്യേണ്ട തിന്റെ പ്രാധാന്യം, വോട്ടെടുപ്പ് പ്രക്രിയ എന്നിവയാണ് ഗോത്രഭാഷയില്‍ വിവരിക്കുന്നത്. പണിയ, കാട്ടുനായ്ക്ക, അടിയ, ഊരാളി ഭാഷകളിലാണ് പ്രചരണം ഒരുക്കിയി ട്ടുള്ളത്. റേഡിയോ മാറ്റൊലിയുടെ സാങ്കേതിക സഹായ ത്തോടെയാണ് ഓഡിയോ നിര്‍മ്മിച്ചത്. അശ്വതി മുരളി, ഭാഗ്യലക്ഷ്മി, കുമാരി, ബിനു, രാഗേഷ് എന്നിവരാണ് ശബ്ദം നല്‍കിയത്. ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്ര നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.