വനിത സിവില്‍ എക്‌സൈസ് ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ടികെ അഷ്‌റഫിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.പരാതിയെ തുടര്‍ന്ന് മാര്‍ച്ച് 09ന് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വയനാട്ടിലെ ഒരു എക്‌സൈസ് റെയിഞ്ച് ഓഫീസിലെ വനിത സിവില്‍ എക്‌സൈസ് ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷ്ണര്‍ ടികെ അഷ്‌റഫിനെ ഉടനടി സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പരാതിയെ തുടര്‍ന്ന് മാര്‍ച്ച് 09ന് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാര്‍ച്ച് 06നാണ് പരാതിക്കാസ്പദമായ സംഭവം.
അദ്ദേഹത്തിന്റെ പെരുമാറ്റദൂഷ്യം തനിക്കേറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായും ജീവനക്കാരി പറഞ്ഞിരുന്നു. എന്നാല്‍ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും, താന്‍ സഹോദരി സ്ഥാനത്തുകാണുന്ന പ്രസ്തുത ഉദ്യോഗസ്ഥയോട് ഡ്രസ് കോഡ് ശരിയാക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷിച്ച് എക്‌സൈസ് കമ്മീഷണര്‍ പിന്നീട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.