കാവുമന്ദത്ത് തലശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു അപകടം.റോഡില്‍ നിന്നും തെന്നിമാറി 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ പതിച്ചത്. കാവുമന്ദം സര്‍വീസ് സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്.ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തിലെ യാത്രക്കാരെ പുറത്തെടുത്തു.