എക്യുമെനിക്കല്‍ കലോത്സവത്തില്‍ മണിക്കോട് സെന്റ് മേരീസ് ടീം ജേതാക്കള്‍
തൃശിലേരി യാക്കോബായ പള്ളിയില്‍ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനത്തോടനുബന്ധിച്ച് എം.ജെ.എസ്. എസ്.എ മാനന്തവാടി ഡിസ്ട്രിക്റ്റ് നടത്തിയ എക്യുമെനിക്കല്‍ കലോത്സവത്തില്‍ മണിക്കോട് സെന്റ് മേരീസ് ടീം ഒന്നാം സ്ഥാനം ( 4001 രൂപ) നേടി. തൃശിലേരി സെന്റ് ജോര്‍ജ് കത്തോലിക്കാ ദേവാലയ ടീം രണ്ടാം സ്ഥാനവും (2001 രൂപ) സെന്റ് മേരീസ് സി.എസ്.ഐ ദേവാലയ ടീം (1001 രൂപ) മൂന്നാം സ്ഥാനവും നേടി. വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍, സംഘടനകള്‍ നന്നായി 11 ടീമുകള്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രത്യേക ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഫാ.പോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോര്‍ജ് നെടുംന്തള്ളി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഇന്‍സ്‌പെക്ടര്‍ ജോണ്‍ ബേബി സ്വാഗതം പറഞ്ഞു. ട്രസ്റ്റി സക്കറിയ പുളിക്കക്കുടി, സെക്രട്ടറി പി.കെ ജോണി, യൂത്ത് അസോസിയേഷന്‍ ഭദ്രാസന ജോ. സെക്രട്ടറി അമല്‍ ജെയിന്‍, സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.വി സക്കറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡി. സെക്രട്ടറി സുനില്‍ ടി.വി നന്ദി പറഞ്ഞു. അധ്യാപക പ്രതിനിധി കെ.എം ഷിനോജ്, മേഖല കോഡിനേറ്റര്‍ എബിന്‍ പി.ഏലിയാസ്, എ.എം പൗലോസ്, ബിനോയി പി. സക്കറിയ എന്നിവര്‍ നേതൃത്വം നല്‍കി.