വയനാട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കാട്ടികുളം ജേതാക്കള്‍
വയനാട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 174 പോയിന്റുകളുമായി കാട്ടികുളം അത്‌ലറ്റിക് അക്കാദമി ജേതാക്കളായി. 152 പോയിന്റുകള്‍ നേടിയ കേന്ദ്രീകൃത സ്‌പോര്‍ട്ട്‌സ് ഹോസ്റ്റല്‍ കല്‍പ്പറ്റ റണ്ണേഴ്‌സ് അപ്പ് ആയി. മീനങ്ങാടി ജി.വി.എച്ച്.എസ്.എസ്സിനാണ് മൂന്നാം സ്ഥാനം. 14,16,20, വയസ്സിനു താഴെ 20 വയസ്സിന് മുകളില്‍ എന്നിങ്ങിനെ അഞ്ച് വിഭാഗങ്ങളിലായി വയനാട്ടിലെ 40 ക്ലബ്ബുകളില്‍ നിന്നും 700ല്‍പരം പുരുഷ വനിത കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒക്ടോബര്‍ 12 മുതല്‍ 14 വരെ തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനും ഡിസംബര്‍ 1 മുതല്‍ 3 വരെ തിരുപ്പതിയില്‍ നടക്കുന്ന നാഷണല്‍ ഇന്റര്‍ ഡിസ്ട്രിക്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമുകളെ മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്തു. മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ മണി സമ്മാനദാനം നിര്‍വ്വഹിച്ചു.