വനിതാദിനം വഞ്ചനാദിനമായി ആചരിച്ചു

0

വനിതാദിനം ,മഹിളാ കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ വഞ്ചനാദിനമായി ആചരിച്ചു. പാചകവാതക വിലവര്‍ദ്ധനവിലൂടെയും, നിത്യോപയോഗസാധന വില വര്‍ദ്ധനവിലൂടെയും വീട്ടമ്മമാരെ വഞ്ചിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ചും വാളയാര്‍ അമ്മക്ക് നിതി നിഷേധിക്കുന്നതിലും പ്രതിഷേധിച്ചാണ് വഞ്ചനാദിനം ആചരിച്ചത്. ബത്തേരിയില്‍ പ്രതിഷേധ പരിപാടി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജയാ മുരളി അദ്യക്ഷയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!