അജ്ഞാത ജീവി ആടുകളെ ആക്രമിച്ച സംഭവം സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു.
കമ്മന കുരിശിങ്കല്‍ കോളനിയിലെ ഇന്ദിരയുടെ നാല് ആടുകളെയും, കമ്മന കുരിശിങ്കല്‍ ചാലമറ്റത്തില്‍ ജെബിയുടെ ആടിനെയുമാണ് കഴിഞ്ഞ ദിവസം അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെ കാല്‍പ്പാടുകളും സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നും പട്ടിപ്പുലി എന്ന പ്രാഥമിക നിഗമനത്തില്‍ എത്തുകയായിരുന്നു. വീണ്ടും അജ്ഞാത ജീവിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മാനന്തവാടി റെയ്ഞ്ച് സെക്ഷന്‍ ഫോറസ്റ്റര്‍ പി അനില്‍ കുമാറിന്റ് നേതൃത്വത്തില്‍ പ്രദേശത്ത് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചത്.വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കണമെന്നും, രാത്രി ആട്ടിന്‍കൂടുകളിലും തൊഴുത്തുകളിലും വെളിച്ചം ഒരുക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.