സിസ്റ്റര്‍ സര്‍ഗ്ഗയെയും, സൗരവ് സുജിത്തിനെയും അനുമോദിച്ചു.
മികച്ച സ്ഥാപന മേധാവി അവാര്‍ഡിനര്‍ഹയായ പോരൂര്‍ സര്‍വോദയം സ്‌കൂളിലെ സിസ്റ്റര്‍ സര്‍ഗ്ഗയെയും, വിഎസ്എസ് ജേതാവ് സൗരവ് സുജിത്തിനെയും അനുമോദിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ പരിപാടി ഫാദര്‍ വര്‍ഗീസ് മറ്റമന ഉദ്ഘാടനം ചെയ്തു.മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റ് അവാര്‍ഡ് നേടിയ അഷ്‌റഫ് വലിയ പീടിക, കൃഷി ഓഫീസര്‍ കെജി സുനില്‍, റെജി. ജി, ഇരുമനത്തൂര്‍ മഠത്തില്‍ സുരേഷ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ റോസറ്റ അധ്യക്ഷയായിരുന്നു.
സമൃദ്ധി പച്ചക്കറി കൃഷി സംസ്ഥാന അവാര്‍ഡ് സര്‍വോദയം സ്‌കൂളിനായിരുന്നു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംജി ബിജു, ജോസ് കൈനിക്കുന്നേല്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.