കോളനി പ്രയോഗം അപമാനകരം: ജുനൈദ് കൈപ്പാണി

0

ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആദിവാസി സെറ്റില്‍മെന്റുകളെക്കുറിച്ച് പറയുമ്പോള്‍ കോളനി എന്ന പദം പ്രയോഗിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് അപമാനമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഒഴുക്കന്‍മൂല വാര്‍ഡ് തല പ്രവേശനോത്സവം മേച്ചേരി കോളനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.ലതിക,ബ്ലോക്ക് അംഗം ബാലന്‍,മുണ്ടത്തിയമ്മ,പാറു,വെള്ളി,ജാനു,ശാന്ത,ചന്ദ്രന്‍,രാജു എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!