ടി എസ് മുരളീധരന് സ്വീകരണം നല്‍കി
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിനര്‍ഹനായ വാളാട് സ്വദേശി ചെത്ത് തൊഴിലാളി ടി എസ് മുരളീധരന് വാളാട് അബ്ദുല്‍ കലാം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല സെക്രട്ടറി സുരേഷ് കുമാര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷത വഹിച്ചു.വിവിധ സംഘടനകള്‍ ഉപഹാര സമര്‍പ്പണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജി,ബ്ലോക്ക് മെമ്പര്‍ സല്‍മ,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ, മെമ്പര്‍മാരായ സുരേഷ് പാലോട്, പുഷ്പ,ഇബ്രാഹിം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു