വി കെ രഘുനാഥ് ഉള്‍പ്പെടെ 13 പേര്‍ക്ക് ആദരം.
വയനാട് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു.വിഷ്വല്‍ മീഡിയ വിഭാഗത്തില്‍ വയനാട് വിഷന്‍ ചീഫ് എഡിറ്റര്‍ വി കെ രഘുനാഥ്,പ്രിന്റെ് മീഡിയ വിഭാഗത്തില്‍ അബ്ദുള്‍ ലത്തീഫ് പടയന്‍, സാഹിത്യവിഭാഗത്തില്‍ ഡോക്ടര്‍ ഉഷാകുമാരി, വിദ്യാഭ്യാസ വിഭാഗത്തില്‍ പി ജെ ജോണ്‍മാസ്റ്റര്‍ തുടങ്ങി 13 വ്യക്തിത്വങ്ങളെയാണ് ആദരിച്ചത്.
മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അധ്യക്ഷ സ്വപ്ന ആന്റണി അധ്യക്ഷയായിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ബി നസീമ മുഖ്യപ്രഭാഷണം നടത്തി.