അമ്പലവയല്‍ പഞ്ചായത്ത്  ബഡ്ജറ്റ് അവതരിപ്പിച്ചു

0

അമ്പലവയല്‍ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ക്കെ ഹഫ്‌സത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും വൈ: പ്രസിഡണ്ടുമായ കെ ഷമീര്‍ ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

ആധുനിക സൗകര്യങ്ങളോടുള്ള കമ്മ്യൂണിറ്റിഹാള്‍ നിര്‍മ്മാണം,കാര്‍ഷിക മേഖല,ഭവന നിര്‍മ്മാണം,കുടിവെള്ളം,ആരോഗ്യ ശുചിത്വം,വയോജന പരിരക്ഷ,ഭിന്നശേഷി പരിരക്ഷ പദ്ധതി,അടിസ്ഥാന വികസനം തുടങ്ങി 44 കോടിയുടെ പദ്ധതികള്‍ ഉള്‍പ്പെടുന്ന ബഡ്ജററാണ്  അവതരിപ്പിച്ചത്.ബഡ്ജറ്റ് ചര്‍ച്ചയില്‍ കൃഷ്ണ കുമാര്‍,രാജന്‍,ജെസ്സി ജോര്‍ജ്,ഷീജ ബാബു,സെനു എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!