ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ്
104 പേര്‍ക്ക് രോഗമുക്തി
69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍
തവിഞ്ഞാല്‍ സ്വദേശികളായ 11 പേര്‍, മാനന്തവാടി 9 പേര്‍, വെള്ളമുണ്ട 7 പേര്‍, പുല്‍പ്പള്ളി 6 പേര്‍, കല്‍പ്പറ്റ, വൈത്തിരി 5 പേര്‍ വീതം, കണിയാമ്പറ്റ, മീനങ്ങാടി 4 പേര്‍ വീതം, നെന്മേനി 3 പേര്‍, എടവക, കോട്ടത്തറ, മുട്ടില്‍, തൊണ്ടര്‍നാട് പേര്‍ 2 വീതം, അമ്പലവയല്‍,
മേപ്പാടി, മുള്ളന്‍കൊല്ലി, മൂപ്പൈനാട്, പനമരം, ബത്തേരി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്നും വന്ന അമ്പലവയല്‍ സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗ ബാധിതനായത്.
104 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 8 പേര്‍, വൈത്തിരി,
കണിയാമ്പറ്റ 4 പേര്‍ വീതം, മേപ്പാടി 3 പേര്‍, പൊഴുതന, പനമരം, മാനന്തവാടി 2 പേര്‍ വീതം, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, കോട്ടത്തറ, തരിയോട്, കല്‍പ്പറ്റ, മുട്ടില്‍ ഒരാള്‍ വീതം, വീടുകളില്‍ ചികിത്സയിലുള്ള 73 പേരുമാണ് രോഗമുക്തരായത്.
213 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 213 പേരാണ്. 278 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6403 പേര്‍. ഇന്ന് പുതുതായി 21 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 294 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 269684 സാമ്പിളുകളില്‍ 267203 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 241800 നെഗറ്റീവും 25403 പോസിറ്റീവുമാണ്.