സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ കര്‍ശനമാക്കി. കോവിഡ് കാലത്ത് തളംതെറ്റിയ പരിഷ്‌കരണങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
കൊവിഡ് 19നെ തുടര്‍ന്ന് താളം തെറ്റിയ സുല്‍ത്താന്‍ ബത്തേരി ടൗണിലെ ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ ശ്ക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നുമുതല്‍ ടൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.മുമ്പ് ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തത് ടൗണില്‍ ഗതാഗത കുരുക്കിന് കാരണമായിരുന്നു.കൂടാതെ നോപാര്‍്ക്കിംഗ് ഏരിയകളില്‍ പോലും അനധികൃത പാര്‍ക്കിംഗും വര്‍ദ്ധിച്ചിരുന്നു.ഇതിനെതിരെ പലകോണുകളില്‍ നിന്നും പ്രതിഷേധത്തിനും പരാതികള്‍ക്കും കാരണമായി.ഇതേ തുടര്‍ന്നാണ് നഗരസഭ ട്രാഫിക് അഡൈ്വസറി യോഗം ചേര്‍ന്ന് ഇന്നുമുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.