ജില്ലാ അത്‌ലറ്റിക്ക് മീറ്റ് പത്മപ്രഭാ ഗ്രന്ഥാലയം കൈനാട്ടി ചാമ്പ്യന്‍മാര്‍

0

 

മാനന്തവാടി ഗവ:ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന വയനാട് ജില്ലാ അത്‌ലറ്റിക് കായികമേളയില്‍ ജൂനിയര്‍(U/14, U/16, U/18,0/20 ) ചാമ്പ്യന്‍ഷിപ്പില്‍ അത്‌ലറ്റിക് അക്കാദമി കാട്ടികുളം 67 പോയന്റോടെ ഒന്നാം സ്ഥാനവും സ്‌പോട്‌സ് അക്കാദമി പുല്‍പ്പള്ളി 50 പോയന്റോടെ രണ്ടാം സ്ഥാനവും മീനങ്ങാടി 47 പോയന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പുരുഷ വനിതാ വിഭാഗത്തില്‍ പത്മപ്രഭാ ഗ്രന്ഥാലയം കൈനാട്ടി 55 പോയന്റോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി GTHSSഎടത്തന 21 പോയന്റോടെ റണ്ണേഴ്‌സപ്പായി.

ദേശീയ ജൂനിയര്‍ മീറ്റില്‍ U/14 ബോയ്‌സ് വിഭാഗത്തില്‍ ക്രിക്കറ്റ് ബോള്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടിയ വിഷ്ണു പി കെ ക്കും പരിശീലകന്‍ സജി കെ.വിയെയും ആദരിച്ചു.കായിക മേഖലയിലെ മികച്ച പരിശീലക മികവ് പരിഗണിച്ച് കാട്ടിക്കുളം അത് ലറ്റിക്ക് അക്കാദമിയിലെ പരിശീലകന്‍ ഗിരീഷ് കാട്ടിക്കുളത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.യോഗത്തില്‍ സി.പി.സജി ചങ്ങനാ മഠത്തില്‍ അദ്ധ്യക്ഷതയില്‍ മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ്ജസ്റ്റിന്‍ ബേബി വിജയി കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ വൈ:പ്രസി:സലീം കടവന്‍,അത് ലറ്റിക്ക് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സീസ്, സ്‌കൗട്ട്&ഗൈഡ് ജില്ലാ കമ്മീണര്‍ ഫാ: വില്‍സണ്‍ പുതുശ്ശേരി, എ.ഡി ജോണ്‍ , സാജിദ് എന്‍ സി ബിജു പീറ്റര്‍, സതീഷ് മാഷ് , ഷിന്റോ പയ്യമ്പള്ളി, നൗഫല്‍ കെ എം എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!