എക്‌സൈസിന് ഇനി സ്വന്തം കെട്ടിടം
മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ഇനി സ്വന്തം കെട്ടിടത്തിലേക്ക്.പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 15 ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും.
നിലവില്‍ വര്‍ഷങ്ങളായി പീച്ചങ്കോട് വാടക കെട്ടിടത്തിലാണ് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.മാനന്തവാടി താലൂക്ക് ഓഫീസിന് സമീപം 25 സെന്റ് സ്ഥലത്ത് മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ചാണ് 295.37 സ്‌ക്വയര്‍ കെട്ടിടം പണി പൂര്‍ത്തീകരിച്ചത്.ഒ.ആര്‍ കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചുറ്റുമതില്‍ നിര്‍മ്മാണത്തിനും അനുവദിച്ചിട്ടുണ്ട്.ജില്ലയില്‍ എക്‌സൈസ് വകുപ്പിന് ആദ്യമായാണ് സ്വന്തം കെട്ടിടം ഉണ്ടാവുന്നത്.15 ന് ഉച്ചക്ക് 2 മണിക്ക് ഒ.ആര്‍.കേളു എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിക്കും.രാഹുല്‍ ഗാന്ധി എം.പി സന്ദേശം നല്‍കും.എ.ഡി.ജി.പി&എക്‌സൈസ് കമ്മീഷണര്‍ ആനന്ദ് കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.