സുല്‍ത്താന്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സത്താര്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും ഉപഹാര സമര്‍പ്പണവും നടത്തി. പ്രൊഫ. കെ ബാലഗോപാലന്‍ അധ്യക്ഷനായിരുന്നു.
ഡിജിറ്റല്‍ അംഗത്വ കാര്‍ഡ് വിതരണം ബത്തേരി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ റഷീദും ലൈബ്രറി ലോഗോ പ്രകാശനം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസും നിര്‍വ്വഹിച്ചു.സെക്രട്ടറി ടി പി സന്തോഷ്, ജിതിന്‍ ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.