കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
മാനന്തവാടി മാറുന്ന കാലത്തിന് അനുസരിച്ച് നൂതന കൃഷീ രിതിയിലുടെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ പദ്ധതികളുമായി കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. നോര്‍ത്ത് വയനാട് കോഓപ്പറേറ്റിവ് റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി, കേരള സംസ്ഥാന റബ്ബര്‍മാര്‍ക്ക്,ഐ.പി.എന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കാട്ടിക്കുളം ഹോളിഡേ ഹാളില്‍ നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡണ്ട് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റ് ഫെഡ് എം.ഡി.ഷിറോസ്.എസ്.എ.മുഖ്യപ്രഭാഷണം നടത്തി.ശ്രീകാന്ത് പട്ടയന്‍. കടവത്ത് മുഹമ്മദ്,കെ.എം.അബ്ദുള്ള സീതാ ബാലന്‍,പി.എസ്.ശ്യാമള,വി.വി.രാമകൃഷ്ണന്‍, പി.ആര്‍. ഷിബു,എ.ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.സെമിനാറില്‍ ഈശ്വരപ്രസാദ്, വി. ലക്ഷ്മണന്‍,പി.പി.ജോര്‍ജ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.