പരിസ്ഥിതി ലോല മേഖല പ്രഖ്യാപനംപിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ കണ്‍വെന്‍ഷന്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ് ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു
വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിജ്ഞാപനം അതേപടി നടപ്പില്‍ വരുത്തിയാല്‍ വന്യമൃഗശല്യത്തിനെതിരെ പേരാടിക്കൊണ്ടിരിക്കുന്ന ജില്ലയിലെ കര്‍ഷക സമൂഹത്തിന് ഇരട്ടി പ്രഹരമായിരിക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ വിലയിരുത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി. ഗംഗാധരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എ.പ്രേംജിത്ത് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി.എന്‍ മുരളീധരന്‍ , കെ.ആര്‍ സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.