അപ്പസ്‌തോലന്‍ :പുസ്തകം പ്രകാശനം ചെയ്തു

0

പത്രപ്രവര്‍ത്തകന്‍ ബാബു നമ്പുടാകം രചിച്ച മാര്‍തോമാ ശ്ലീഹാഭാരതത്തിന്റെ അപ്പസ്‌തോലന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. ബത്തേരി പ്രതീക്ഷ ഭവനില്‍ പുസ്തകത്തിന്റെ പ്രകാശനം ബത്തേരി രൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍തോമസ് ഫാ. സജി പുതുക്കുളങ്ങരയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. ഫാ. അഡ്വ തോമസ് തേരകം പുസ്തകം പരിചയപ്പെടുത്തി. ചടങ്ങില്‍ മാത്യു മത്തായി ആതിര അധ്യക്ഷനായി. ഫാ. സജി പുതുക്കുളങ്ങര, അഗസ്റ്റിന്‍ കൊടിയംകുന്നേല്‍, ബാബു നമ്പുടാകം തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!