അരികിലുണ്ട് എടവക’ പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ഗ്രാമസഭ
നാടിന്റെയും നാട്ടുകാരുടേയും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപഞ്ചായത്തും എടവകയുടെ പ്രവാസികളും ഒത്തുചേരുക എന്ന ലക്ഷ്യത്തിനായി ഓണ്‍ലൈന്‍ ഗ്രാമസഭ സംഘടിപ്പിക്കുവാന്‍ എടവക ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
അരികിലുണ്ട് എടവക എന്ന പേരില്‍ ഫെബ്രുവരി 12 ന് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 11 മണിക്ക് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്രവാസി ഗ്രാമസഭയില്‍ വിവിധ രാജ്യങ്ങളില്‍ അധിവസിക്കുന്ന എടവകക്കാര്‍ പങ്കെടുക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ്,സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ശിഹാബ് അയാത്ത്,ജെന്‍സി ബിനോയി, സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.