പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലയുടെയും അമ്മ ഭഗവാന്‍ സേവാസമിതി കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇടിക്കര ശ്രീഹരി വിദ്യാനികേതന്‍ സ്‌കൂളില്‍ വെച്ച് പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോക്ടര്‍ ഇന്ദുചൂഡന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാനികേതന്‍ ജില്ലാ വൈസ് പ്രസിഡന്റ് സോമനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓഡിനേറ്റര്‍ വി.ജി. സന്തോഷ്, വി.കെ. ജനാര്‍ദ്ദനന്‍, ഇ. മാധവന്‍, കെ.വി. സനല്‍കുമാര്‍, കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ഓഫീസ് നവീകരണത്തിന് എണ്‍പതിനായിരം രൂപയും നല്‍കി.