മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

പനമരം ഗവ: പോളിടെക്‌നിക്ക് കോളേജിന് സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍ മധ്യവയസ്‌ക്കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനമരം നിരട്ടാടി 4 സെന്റ് കോളനിയിലെ ഏച്ചോം ബാബു 55 നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഴയ ബിവറേജ് പരിസരത്തെ ഓടിട്ട കെട്ടിടത്തിലെ രണ്ടാം നിലയില്‍ നിന്നും കോണിപ്പടിയിയിലേക്ക് മുഖം കുത്തി വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബാബുവിന്റെ കൂടെയുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധ നടത്തി.കല്‍പ്പറ്റ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈസ്പി ഇന്‍ചാര്‍ജുള്ള റെജി കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!