രാജ്യത്തെ 72-ാ0 റിപ്പബ്ലിക് ദിനത്തില്‍ ലക്കിടി ജി.എല്‍.പി സ്‌കൂളിലെ ജവാന്‍ വി വി വസന്തകുമാര്‍. സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തുകയും,പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി ഉഷാകുമാരിയാണ് പതാക ഉയര്‍ത്തിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ജവാന്‍ വി വസന്തകുമാറിന്റെ ഓര്‍മ്മക്കായി കഴിഞ്ഞ വര്‍ഷമാണ് സ്മൃതി മണ്ഡപം സ്ഥാപിച്ചത്.
സ്മൃതി മണ്ഡപം സന്ദര്‍ഷകര്‍ക്കായി തുറന്നു നല്‍കിയിരുന്നു. ജവാന്‍ സ്മൃതിമണ്ഡപ വായന ശാല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.ലക്കിടി ജി.എല്‍.പി സ്‌കൂളില്‍,വാര്‍ഡ് മെമ്പര്‍ ജ്യോതിഷ്‌കുമാര്‍ പതാക ഉയര്‍ത്തി,നിസാര്‍ ദില്‍വേ, പ്രതീഷ് കുമാര്‍, അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.