പെരിക്കല്ലുരിലെ ക്ലബ്ബ് കെട്ടിടം  തകര്‍ച്ചയില്‍

0

വയനാട്ടിലെ ആദ്യകാല ക്ലബ്ബുകളില്‍ ഒന്നായ പെരിക്കല്ലുരിലെ നാഷനല്‍ റീഡിങ് റൂമിന്റെ കെട്ടിടം തകര്‍ച്ചയില്‍.വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് ആളുകള്‍ക്ക് ഉപകാരപ്പെട്ടിരുന്ന ക്ലബിന്റെ കെട്ടിടം നന്നാക്കണമെന്ന ആവശ്യം അധികൃതര്‍ നിരാകരിക്കുകയാണെന്നാണ് പരാതി.

1956 ലാണ് നാഷനല്‍ റീഡിങ് റൂം പ്രവര്‍ത്തനം ആരംഭിച്ചത്.ലൈബ്രറി കൗണ്‍സില്‍ സ്ഥാപക പ്രസിഡന്റായിരുന്ന പി.എന്‍. പണിക്കര്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്.ഓട് മേഞ്ഞ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളുമെല്ലാം ചിതലെടുത്തു. മേല്‍ക്കൂരയും ഏത് നിമിഷവും നിലംപതി ക്കാവുന്ന നിലയിലാണ്.ടി.വി യും പുസ്തക ങ്ങളുമെല്ലാം ഒരു മൂലയിലാണ്.നൂറിലേറെ അംഗങ്ങളുള്ള ക്ലബിന്റെ ശോച്യാവസ്ഥക്ക് പരിഹാരം തേടി പലതവണ അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം 20 വര്‍ഷം മുമ്പ് എന്‍.സി അപ്പച്ചന്‍ എം എല്‍ എ യായിരുന്ന പ്പോള്‍ ഒരു ലക്ഷം രൂപ ലൈബ്രറി ക്കായി അനുവദിച്ചിരുന്നു. അതുപയോഗിച്ച് ഒറ്റമുറി കെട്ടിടം പണിതു. ഇതിനുള്ളില്‍ നിന്ന് തിരിയാനിടമില്ല.കലാ സാംസ്‌കാരിക രംഗങ്ങളില്‍ പെരിക്കല്ലൂരിന്റെ യശസ്സ് ഒരു കാലത്ത് ഉയര്‍ത്തിപ്പിടിച്ചിരുന്ന ക്ലബ്ബിനെയാണ് അധികൃതര്‍ അവഗണിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!