സംസ്ഥാന യുവജനക്ഷേമബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ജില്ലാ തലത്തില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത്/യുവ ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. ഒരു ജി.ബിയില്‍ കവിയാതെ 10 മിനുട്ട് ദൈര്‍ഘ്യമുളള നാടന്‍പാട്ടുകളുടെ എം.പി ഫോര്‍ ഫോര്‍മാറ്റിലുളള വീഡിയോ റെക്കോര്‍ഡ് ചെയ്ത് ജില്ലാ യുവജനകേന്ദ്രത്തില്‍ നേരിട്ടോ 9744066511 എന്ന വാട്‌സപ്പ് നമ്പറിലോ ജനുവരി 31 നകം ലഭിക്കണം.
നിലവില്‍ അയക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ ‘കേരളസംസ്ഥാന യുവജനക്ഷേമബോര്‍ഡ് മണിനാദം 2021’ എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 25000, 10000, 5000 എന്നിങ്ങനെയും സംസ്ഥാനത്തില്‍ 1 ലക്ഷം, 75000, 50000 എന്നിങ്ങനെയും ക്യാഷ് പ്രൈസ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലായുവജനകേന്ദ്രം, ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ്, ഹരിതഗിരി റോഡ് കല്‍പറ്റ, വയനാട്, 673121. ഫോണ്‍ : 0493 6204700