സംസ്ഥാന കൃഷി അസിസ്റ്റന്റ് അവാര്‍ഡ് വി.അഷറഫിന്
തവിഞ്ഞാല്‍ പഞ്ചായത്തിന് പൊന്‍ തൂവലായി കൃഷി അസിസ്റ്റന്റിനുള്ള അവാര്‍ഡ്.സംസ്ഥാനത്തെ ഏറ്റവും നല്ല കൃഷി അസിസ്റ്റന്റിനുള്ള അവാര്‍ഡാണ് തവിഞ്ഞാല്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് വി.അഷറഫിനെ തേടിയെത്തിയത്.കൃഷി ഭവനും കൃഷിക്കാരും ഒരു വീടുപോലെ പ്രവര്‍ത്തിച്ചതിന്റെ പ്രവര്‍ത്തന മികവാണ് അഷറഫിന്റെ അംഗീകാരം. തനിക്ക് ലഭിച്ച അംഗീകാരം പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും അഷറഫ്
കൃഷിയും കൃഷിക്കാരുമുണ്ടെങ്കിലെ കൃഷി ഭവനും ജീവനക്കാരനുമുണ്ടാകുവെന്നാണ് അഷറഫിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൃഷി അസിസ്റ്റന്റായ അഷറഫും മുന്‍കൃഷി ഓഫീസര്‍ കെ.ജി.സുനിലും സ്ഥലം മാറി പോയ കൃഷി അസിസ്റ്റന്റ് റെജിയുമൊക്കെ കൃഷികാരുമൊന്നിച്ച് പാടത്തും പറമ്പിലു മായിരുന്നു.ഇവരെ പിന്‍തുണയ്ക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും മുന്നോട്ട് വന്നപ്പോള്‍ തവിഞ്ഞാല്‍ കൃഷിഭവന്‍ അക്ഷരാര്‍ത്ഥത്തില്‍ പഞ്ചായത്തിലെ ഒരോ കര്‍ഷകരുടെയും വീടായി മാറുകയായിരുന്നു.അത്തരം കൂട്ടായ്മയുടെയും പ്രവര്‍ത്തനത്തിന്റെയും കായ്ഫലമാണ് തനിക്ക് ലഭിച്ച അംഗീകാരമെന്ന് അഷറഫ് പറയുന്നു.
അഷറഫിന് ലഭിച്ച അംഗീകാരം പഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണെന്നും അഭിമാനിക്കുന്നതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് പറഞ്ഞു.കേന്ദ്ര അന്വോഷണ ഏജന്‍സിയായ സി.ബി.ഐ യില്‍ കോണ്‍സ്റ്റബിളായ അഷറഫ് 2004 ല്‍ സംസ്ഥാന ട്രൈബല്‍ വകുപ്പിലേക്ക് ജോലി മാറിയ ശേഷം 2007ലാണ് കൃഷി വകുപ്പിലെ ത്തിയത്.ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അഷറഫിന്റെ കുടുംബം.മാനന്തവാടി താഴയങ്ങാടി സ്വദേശിയായ അഷറഫ് ഇനിയുള്ള കാലവും കൃഷിക്കാരുമെന്ന് മണ്ണില്‍ തുടരാന്‍ തന്നെയാണ് തീരുമാനം.