അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയായതിനെ തുടര്‍ന്ന് സാറ്റലൈറ്റ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മാനന്തവാടി ജ്യോതി ആശുപത്രിക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.ആശുപത്രിയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: ബി അഭിലാഷ് ആശുപത്രി എം ഡി ഡോ: വിജയ കൃഷ്ണന് ഉപഹാരം കൈമാറി.ജില്ലാശുപത്രി സൂപ്രണ്ട് ഡോ: എ പി ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു.കോവിഡ് ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ: പി ചന്ദ്രശേഖരന്‍,ആര്‍ എം ഒ ഡോ: സി സക്കീര്‍,ഡോ: രാധ,ഡോ: ടി വി സുരേന്ദ്രന്‍,ഡോ: നാരായണന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.