ഫിലമെന്റ്‌രഹിത കേരളം പദ്ധതിക്ക് അമ്പലവയലില്‍ തുടക്കമായി

0

സംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ അമ്പലവയല്‍ പഞ്ചായത്ത് തല ഉദ്ഘാടനം അമ്പലവയല്‍ വികാസ് കോളനിയിലെ അംഗന്‍വാടിയില്‍ വെച്ച് നടത്തി.ആദ്യ ബള്‍ബ് വിതരണം .അംഗന്‍വാടി ടീച്ചര്‍ക്ക് നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത് നിര്‍വഹിച്ചു.സെക്ഷന്‍ ഓഫീസില്‍ 33000 ആളുകളാണ് ഫിലമെന്റ്‌രഹിത ബള്‍ബുകള്‍ ക്കായി അപേക്ഷ സമര്‍പ്പിച്ചത്.

എല്ലാ വീടുകളിലെയും പഴയ ബള്‍ബുകള്‍,സി എഫ് എല്‍ ബള്‍ബുകള്‍ എന്നിവ മാറ്റിക്കൊണ്ട് എല്‍ഇഡി ബള്‍ബിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ അമ്പലവയല്‍ കെഎസ്ഇബി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷിനു കെ കെ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ജെസ്സി ജോര്‍ജ്ജ് അധ്യക്ഷയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീര്‍ മുഖ്യപ്രഭാഷണം നടത്തി ബിജു കുര്യന്‍,സുകുമാരന്‍ ഷോയി തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!