രാജ്യത്ത് പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതായി മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ്. രോഗവ്യാപനം ഇല്ലാത്ത ഇടങ്ങളിൽ ഇറച്ചി വില്പന പുനരാരംഭിക്കുന്നത് ആലോചിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ജാഗ്രത തുടരണമെന്നും ഇറച്ചിയും മുട്ടയും പൂർണമായി വേവിച്ചേ കഴിക്കാവൂ എന്നും കേന്ദ്രം ആവർത്തിച്ചു.
ഡൽഹിയിൽ നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ മൃഗശാലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൃഗശാല അടച്ച് അണുവിമുക്തമാക്കി നിരീക്ഷണം തുടരുകയാണ്.