ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
ശാഖാമുസ്ലിംലീഗ് കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ റിലീഫ് സെല്‍. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും മറ്റും സഹായിക്കുന്നതിനായി ശേഖരിക്കുന്ന ഫണ്ട് ഉദ്ഘാടനം മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ റിലീഫ്‌സെല്‍ കണ്‍വീനര്‍ കെ. മജീദില്‍ നിന്നും തുക സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിലീഫ്‌സെല്‍ രക്ഷാധികാരി പി.എ. ആലിഹാജി, മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ പി.എ മുജീബ്, ചെയര്‍മാന്‍ പി.എ.ഗഫൂര്‍, ട്രഷറര്‍ എ. സി. ഷറഫുദ്ദിന്‍, വി. ജലീല്‍, സി. കെ. മായന്‍ഹാജി, എ. മൊയ്തു, പി. ഉസ്മാന്‍, പി. ഒ.നാസര്‍, പി.എ. മുജീബ്, കമ്പമമ്മൂട്ടി, എ.നാസര്‍, സി.കെ.നാസര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.