റോഡുകളുടെ ശോചനീയവസ്ഥ; എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി
മാനന്തവാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ചെറുവിരല്‍ പേലും അനക്കാന്‍ തയ്യാറാകാത്ത മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്‍.കേളുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എം.എല്‍.എ യുടെ ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. പ്രളയം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമായിട്ടും റോഡിലെ കുഴികളില്‍ മണ്ണിട്ടതല്ലാതെ മറ്റൊരു നടപടിയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടിക്കാര്‍ പോലും സമരത്തിനിറങ്ങേണ്ട സഹചര്യമാണുള്ളതെന്ന് എന്‍.ഡി. അപ്പച്ചന്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് സംസാരിച്ചു. ടൗണിലെ റോഡുകളില്‍ മണ്ണിട്ടതു മൂലം പെടിശല്യവും രൂക്ഷമാണ്. ഇതുമൂലം വ്യാപരികളും കാല്‍ നടയാത്രക്കാരും ഏറെ ദുരിതത്തിലാണ്. ശ്വാസോഛാസത്തിന് മാസ്‌ക്ക് ധരിച്ച് ടൗണില്‍ ഇറങ്ങേണ്ട സ്ഥിതിയിലാണ്. ഇതിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ. ഒ.ആര്‍ കേളുവിന്റെ ഓഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാനന്തവാടി മുനിസിപ്പാലിറ്റി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.വി.എസ്. മൂസ്സ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. പടയന്‍ മുഹമ്മദ്, ചിന്നമ്മ ജോസ്, കടവത്ത് മുഹമ്മദ്, സി. കുഞ്ഞബ്ദുള്ള, എം.ജി. ബിജു, പി.വി. ജോര്‍ജ്, എക്കണ്ടി മൊയ്തുട്ടി, പി.എം.ബെന്നി, ജേക്കബ് സെബാസ്റ്റ്യന്‍, ഡെന്നീസണ്‍ കണിയാരം, സണ്ണി ചാലില്‍ മൊയ്തുട്ടി, ഹുസ്സൈന്‍ കുഴിനിലം, ബി.ഡി. അരുണ്‍ കുമാര്‍, എം.പി. ശശികുമാര്‍, സ്റ്റെര്‍വ്വിന്‍ സ്റ്റാനി, ഹര്‍ഷാദ് ചെറ്റപ്പാലം, മഞ്ജുള അശോകന്‍, ഷീജ ഫ്രാന്‍സീസ്, സ്വപ്ന ബിജു, എന്നിവര്‍ സംബന്ധിച്ചു. മണ്ണിട്ടതു മൂലം പെടിശല്യവും രൂക്ഷമാണ്. ഇതുമൂലം വ്യാപരികളും കാല്‍നടക്കാരും ഏറെ ദുരിതത്തിലാണ്. ഇതിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ. ഒ.ആര്‍ കേളുവിന്റെ ഓഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.