കൊവിഡ് വാക്‌സിനേഷന്‍: ഒരു ബൂത്തില്‍ ഒരു വാക്‌സീന്‍ മതിയെന്ന് കേന്ദ്രം,

0

കൊവിഡ് വാക്‌സിനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്്‌സിന്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കൊവാക്‌സിനോ കൊവിഷീല്‍ഡോ ഇവയില്‍ ഏത് വേണമെന്ന് ലഭ്യതക്കനുസരിച്ച് തീരുമാനിക്കാവുന്നതാണ്.

രണ്ടാംതവണ കുത്തിവെപ്പ് എടുക്കുമ്പോള്‍ ആദ്യം കുത്തിവെച്ച വാക്‌സിന്‍ തന്നെ കുത്തിവെക്കണം. രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാകും.

അടുത്തമാസം ഇത് 5000 ആയി ഉയര്‍ത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം സംസ്ഥാനത്തെ മൂന്ന് മേഖലാ കേന്ദ്രങ്ങളിലെത്തിച്ച കൊവിഡ് വാക്‌സിന്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ വിതരണംചെയ്യും. ശീതീകരണ സംവിധാനം ഉറപ്പാക്കി ആണ് വിതരണം. മറ്റന്നാള്‍ മുതലാണ് കുത്തിവെപ്പ്. തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് മേഖലാ കേന്ദ്രങ്ങളില്‍ എത്തിച്ച കൊവിഡ് വാക്‌സിന്‍ രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!