ക്വാറി തുറക്കാന്‍ വീണ്ടും ശ്രമം; ആശങ്കയില്‍ നാട്ടുക്കാര്‍

0

ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായ സെന്റ് മേരീസ് ക്വാറി തുറക്കാന്‍ വീണ്ടും ശ്രമം ഒരുമാസത്തിനകം ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ക്വാറിയുടമ ഹൈക്കോടതിയെ സമീപിക്കുകയും (ഡീംസ് ലൈസന്‍സ് ) പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന വിധി സംമ്പാദിക്കുകയും ചെയ്തു ഇതോടെ ഗ്രാമപഞ്ചായത്ത് ക്വാറിയുടെ ലൈസന്‍സ് പുതുക്കി നല്‍കി, ഖനനത്തിന്റെ ആഘാതങ്ങളോ പരിസ്ഥിതി പ്രശ്‌നങ്ങളോ ഉരുള്‍പൊട്ടലോ കോടതി പരിഗണിച്ചില്ല. ലൈസന്‍സ് പുതുക്കി നല്‍കിയതിന് ശേഷം പഞ്ചായത്തിന് മേല്‍കാര്യങ്ങള്‍ പരിശോധിച്ച് നടപടി എടുക്കാമെന്ന് വിധിയില്‍ പറയുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. നിലവില്‍ പരിസ്ഥിതി ലോല മേഘലയില്‍പെട്ട തൊണ്ടര്‍നാട് വില്ലേജിലാണ് ക്വാറിയും ക്രഷും പ്രവര്‍ത്തിക്കുന്നത് മണ്ണിടിച്ചില്‍ ഉണ്ടായതിന് ശേഷം ജില്ലാ ദുരന്തനിവാരണ സമിതിയും ഇവിടെ പരിശോധന നടത്തിയിരുന്നു.  ലൈസന്‍സ് ലഭിച്ചതോടെ മണ്ണ് നീക്കം ചെയ്യാനും മണ്ണിടിച്ചിലില്‍ കുടുങ്ങിയ ടിപ്പറുകള്‍ പുറത്തെടുക്കാനുമുള്ള പ്രവൃത്തി തുടങ്ങി. മണ്ണിടിച്ചില്‍ ഉണ്ടായ കുന്നിന് മുകള്‍ ഭാഗത്തും ക്രഷറിന് ചുവട്ടിലും പിന്നീടും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്,  ഇത് ക്രഷര്‍ കെട്ടിടത്തിന് തന്നെ വലിയ ഭീഷണിയാണ് തുടര്‍ന്നും ഇവിടെ ഖനനത്തിന് അനുമതി കൊടുക്കുകയാണെങ്കില്‍ തലപ്പുഴയില്‍ നടന്നതു പോലെ കുന്നുകള്‍ ഇടിഞ്ഞ് മനുഷ്യജീവന് തന്നെ ഭീഷണിയാവുമെന്നും താഴ്ഭാഗത്തുള്ള വീടുകളും കൃഷിയിടങ്ങളും മണ്ണിനടിയിലാവുമെന്നും പ്രദേശവാസികള്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!