കോട്ടത്തറയുടെ അഭിമാന താരങ്ങള്‍ക്ക് സ്വീകരണം.

0

കോട്ടത്തറക്ക് അഭിമാനമായി ഇന്ത്യന്‍ സീനിയര്‍ വോളിബോള്‍ ടീം അംഗമായ അശ്വതി രവീന്ദ്രനും, ഇന്ത്യന്‍ ജൂനിയര്‍ വോളിബോള്‍ ടീം അംഗമായ ഇ ആര്യ സതീശനും കോട്ടത്തറയിലെ ജനങ്ങള്‍ ഹൃദയാഭിവാദ്യങ്ങളും സ്വീകരണവും നല്‍കി. കോട്ടത്തറ നായനാര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍ പരിസരത്തു നിന്നും ഇരുവരേയും വാദ്യ മേളങ്ങളോടെയും വിവിധ സംഘടനകളുടേയും ഗ്രൂപ്പുകളുടേയും വര്‍ണ്ണശഭളമായ അണിചേരലുകളോടെയും ആനയിച്ചു കൊണ്ടുവന്നു. കൂടാതെ സൈക്കിള്‍ റാലിയും, നാസിക് ഡോലും സ്വീകരണത്തിന് മാറ്റുകൂട്ടി. കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന ചടങ്ങ് എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിച്ചു. ഉഷാ തമ്പി, ലീലാമ്മ ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!